ലഹരിക്കെതിരേ വിദ്യാർഥികളുടെ കൂട്ട ഓട്ടം
1491695
Wednesday, January 1, 2025 11:23 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് പുതുവർഷദിനത്തിൽ തുടക്കമായി.
സ്കൂളിലെ ലഹരിവിരുദ്ധ പരിപാടികൾ സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. വാഴത്തോപ്പ് ടൗണിലേക്ക് നടന്ന കൂട്ട ഓട്ടം സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
അധ്യാപകരായ സനീഷ് തോമസ്, സിജോ ജോൺ, റീന ചെറിയാൻ, രമ്യ ആന്റണി, റൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു. ടൗണിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഫ്ലാഷ് മോബും നടന്നു. ലഹരിവിരുദ്ധ ക്ലബ്, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ് എന്നീ സംഘടനകൾ പരിപാടികൾക്ക് നേതൃത്വം നൽകി.