ആസാം സ്വദേശിനിയെ പീഡിപ്പിച്ച കട്ടപ്പനക്കാരൻ പിടിയിൽ
1491696
Wednesday, January 1, 2025 11:23 PM IST
കട്ടപ്പന: 42കാരിയായ ആസാം സ്വദേശിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിന്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
യുവതി കട്ടപ്പന പുളിയൻമലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി. യുവതിക്ക് തൃശൂരിൽ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രാജേഷ് ഇവരെ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ലോഡ്ജിൽനിന്നു രക്ഷപ്പെട്ട യുവതി കട്ടപ്പന പോലീസ് സ്റ്റേഷനിലത്തി പരാതി നൽകി . കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ, എസ്ഐ എബി ജോർജ്, സിപിഒമാരായ കെ.എം. ബിജു, കെ എസ്. സോഫിയ, എസ്സിപിഒ മാരായ വി.എം. ശ്രീജിത്ത്, അൽബാഷ് പി. രാജു തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.