ശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ എംപി ഓടുന്നു: സി.വി. വർഗീസ്
1491481
Wednesday, January 1, 2025 4:03 AM IST
കട്ടപ്പന: ശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ ഓടുകയാണ് ഡീൻ കുര്യാക്കോസും കോണ്‍ഗ്രസുമെന്നും അതിന്റെ കൂടെ ബിജെപിയും കൂടുന്നുവെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. കട്ടപ്പനയിൽ മൃതദേഹവുമായി തെമ്മാടിത്തരമാണ് അവർ കാണിച്ചത്. പീനൽ കോഡ് അനുസരിച്ച് വി.ആർ. സജിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. സാബുവിന്റെ കുടുംബത്തിനു നൽകാനുള്ള മുഴുവൻ പണവും നൽകിയിട്ടാണ് ഈ യോഗം നടത്തുന്നത്.
കോണ്‍ഗ്രസ് നേതാക്കൾ മുക്കിയ 17 കോടിയിൽ 12 കോടി രൂപ കിട്ടാനുണ്ട്. അവരുടെ വീടുകൾക്കു മുന്നിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സത്യഗ്രഹം നടത്തുമെന്നും സി.വി. വർഗീസ് പറഞ്ഞു. മൃഗീയമായി ബലാത്സംഗം നടത്തുന്ന പാരന്പര്യമുള്ള പാർട്ടി, കോണ്‍ഗ്രസാണെന്ന് യൂത്ത് കോണ്‍ഗ്രസ് മനസിലാക്കണം.
പാന്റ് ഇട്ടുകൊണ്ട് ഉമ്മൻചാണ്ടി സെക്രട്ടറിയേറ്റിൽ പോയ കഥ പറയിപ്പിക്കരുതെന്നും അതനുസരിച്ചുള്ള ഒരു ലോഗോയാണ് യൂത്ത് കോണ്‍ഗ്രസ് തയാറാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.