മൂ​ന്നാ​ർ: ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി കെഎ​സ്ആ​ർ​ടി​സി മൂ​ന്നാ​റി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് സ​ർ​വീ​സി​നെ​തി​രേ പ്ര​തി​ഷേ​ധം. മൂ​ന്നാ​റി​ലെ ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഡ​ബി​ൾ ഡെ​ക്ക​ർ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വേ​ഴ്സി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വി​വി​ധ ഡി​പ്പോ​ക​ളി​ൽനി​ന്നും കെഎ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന ഉ​ല്ലാ​സ യാ​ത്ര​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. റെ​ന്‍റ് എ ​കാ​ർ, യൂ​ബ​ർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ ക​ട​ന്നുവ​രവോ​ടെ മൂ​ന്നാ​റി​ലെ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഓ​ട്ട​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

അ​തി​നി​ട​യി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സു​മെ​ത്തി​യാ​ൽ ടൂ​റി​സ്റ്റ് ടാ​ക്സി ഓ​ടി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.