ലഹരിമരുന്ന് കേസ്: കഠിനതടവും പിഴയും
1491477
Wednesday, January 1, 2025 4:00 AM IST
തൊടുപുഴ: എൽഎസ്ഡി സ്റ്റാന്പും ഹഷീഷ് ഓയിലും സൂക്ഷിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കാഞ്ഞിരപ്പള്ളി പുതക്കുഴി ഇല്ലത്തു പറന്പിൽ മുഹമ്മദ് കൈയ്സിനെ (23) ആണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.