ചുള്ളികണ്ടം ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകസംഘം പ്രധിഷേധമാർച്ച് ഇന്ന്
1491697
Wednesday, January 1, 2025 11:23 PM IST
ചെറുതോണി: മുള്ളരിങ്ങാട് ചുള്ളികണ്ടം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലിന് പ്രധിഷേധ മാർച്ചും ധർണയും നടത്തും.
സമരം കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും.
വനംവകുപ്പിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കുക, ഡീൻ കുര്യാക്കോസ് എംപി യും പി.ജെ. ജോസഫ് എംഎൽഎയും ഫെൻസിംഗിനു ഫണ്ട് അനുവദിക്കുക, വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതികൾക്കു കേന്ദ്ര സർക്കാർ അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിഷേധ സമരം.
കർഷകസംഘം നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, എൻ.വി. ബേബി, പി.പി. ചന്ദ്രൻ, ടി.കെ. ഷാജി, ആശ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.