ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​നും കൂ​ടു​ത​ൽ വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​മാ​യി കെഎസ്ആ​ർ​ടി​സി​യു​ടെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് എ​ത്തു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​റം​കാ​ഴ്ച​ക​ൾ കാ​ണാ​ൻ പാ​ക​ത്തി​ൽ രൂ​പക​ൽ​പ്പ​ന ന​ട​ത്തി​യ ബ​സ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​ബി. ​ഗ​ണേ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെഎ​സ്ആ​ർ​ടി​സി​യു​ടെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ കെഎസ്ആ​ർ​ടി​സി റോ​യ​ൽ വ്യൂ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഡ​ബി​ൾ ഡ​ക്ക​ർ ബ​സ്. കെഎ​സ്ആ​ർ​ടി​സി​യു​ടെ ആ​ർ​എ​ൻ -765 (കെഎൽ-15- 9050) ഡ​ബി​ൾ ഡ​ക്ക​ർ ബ​സാ​ണ് മൂന്നാ​റി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ബ​സി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തും ബോ​ഡി​യി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സു​താ​ര്യ​മാ​യ ഗ്ലാ​സ് പാ​ന​ലു​ക​ൾ ടൂ​റി​സ്റ്റു​ക​ൾ​ക്ക് തേ​യി​ലത്തോ​ട്ട​ങ്ങ​ളു​ടെയും കോ​ട​മ​ഞ്ഞി​ന്‍റെ​യും മ​നോ​ഹാ​രി​ത നേ​രി​ട്ട് ആ​സ്വ​ദി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​വും. ബ​സി​ലെ രാ​ത്രി യാ​ത്ര​ക​ൾ വ്യ​ത്യ​സ്ത​മാ​ക്കാ​ൻ വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പ്ര​കാ​ശ​സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബ​സി​ന്‍റെ മു​ക​ൾ നി​ല​യി​ൽ 38 പേ​ർ​ക്കും താ​ഴ​ത്തെ നി​ല​യി​ൽ 12 പേ​ർ​ക്കു​മാ​യി 50 സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രു സ​മ​യം യാ​ത്ര ചെ​യ്യാം. സു​ഖ​ര​ക​ര​മാ​യ യാ​ത്ര​യ്ക്കാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള സീ​റ്റു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​ൻ മ്യൂ​സി​ക് സി​സ്റ്റം, പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം എ​ന്നീ സം​വി​ധാ​ന​ങ്ങ​ളും ബ​സി​ലു​ണ്ട്.

യാ​ത്രാ​വേ​ള​യി​ൽ കു​ടി​വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് ന​ട​ത്തു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ബ​സി​ന്‍റെ മ​നോ​ഹ​ര​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും സം​വി​ധാ​ന​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ട് അ​ട​ക്ക​മു​ള്ള അ​ന​ന്ത​സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​ണ്‍ ഡ​ബി​ൾ ഡ​ക്ക​ർ സ​ർ​വീ​സു​ക​ൾ ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​തേ മാ​തൃ​ക​യി​ലാ​ണ് മൂ​ന്നാ​റി​ലെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കെഎ​സ്ആ​ർ​ടി​സി​യു​ടെ പു​തു​വ​ത്സ​ര സ​മ്മാ​നം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് സ​ർ​വീ​സി​ന്‍റെ ട്ര​യ​ൽ റ​ണ്‍ മൂ​ന്നാ​റി​ൽ ന​ട​ന്നി​രു​ന്നു. ഈ ​മാ​സം ര​ണ്ടാം വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് കെഎ​സ്ആ​ർ​ടി​സി ത​യാ​റെ​ടു​ക്കു​ന്ന​ത്.