മിഷൻലീഗ് 100ദിന മെഗാ ഹോം പ്രോഗ്രാം വേറിട്ട അനുഭവമായി
1491702
Wednesday, January 1, 2025 11:23 PM IST
കോതമംഗലം: രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക്കായി സംഘടിപ്പിച്ച 100 ദിന ഹോം പ്രോഗ്രാം വേറിട്ട അനുഭവമായി. കുടുംബബന്ധങ്ങളെ ഉൗട്ടി ഉറപ്പിക്കാനും വിശ്വാസത്തിലും സ്നേഹത്തിലും ആഴപ്പെടുത്താനുമായി സംഘടിപ്പിച്ച പരിപാടിയിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള 125 കുടുംബങ്ങൾ പങ്കാളികളായി.
വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന സമാപന സമ്മേളനത്തിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി.
വികാരി ജനറാൾമാരായ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, പ്രസിഡന്റ് ഡെണ്‍സണ്‍ ഡൊമിനിക്, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, ഹോം പ്രോഗ്രാം പ്രതിനിധി ജോർജ് നെടുങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു. ട്രെയിനർ ജയിസണ്‍ അറയ്ക്കൽ ക്ലാസ് നയിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
സമ്മേളനത്തിനു മുന്നോടിയായി മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു.