ബാലികയോട് ലൈംഗികാതിക്രമം: 55 കാരന് 15 വർഷം കഠിനതടവ്
1491482
Wednesday, January 1, 2025 4:03 AM IST
ചെറുതോണി: എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 55 കാരന് 15 വർഷം കഠിനതടവും 1,76,000 രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. കുമളി ചെങ്കര കുരിശുമല സ്വദേശി രാജേഷ്ഭവനിൽ മാരിമുത്തു അറുമുഖനെയാണ് ശിക്ഷിച്ചത്.
2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് വരും വഴി ആൾ സാന്നിധ്യം ഇല്ലാത്ത അമ്പല പരിസരത്തുവച്ചു ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്. 13 സാക്ഷികളെയും 17 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കാത്ത പക്ഷം അധികശിക്ഷ അനുഭവിക്കണം.
കൂടാതെ കുമളി പോലീസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.