പ്രതിഭാസംഗമത്തിന് തുടക്കമായി
1491478
Wednesday, January 1, 2025 4:00 AM IST
ചെറുതോണി: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ പ്രതിഭാ സംഗമത്തിന് തടിയമ്പാട് ഫാത്തിമ മാത അനിമേഷൻ സെന്ററിൽ തുടക്കമായി. ജില്ലയിലെ തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലകളിൽനിന്നുള്ള യുഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 120 കുട്ടികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഭാ സംഗമത്തിൽ പങ്കെടുക്കുന്നത്.
പ്രതിഭാസംഗമം മരിയാപുരം പഞ്ചായത്തംഗം അഡ്വ. ഫെനിൽ ജോസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ല എഇഒ പി.കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അറക്കുളം ബിപിസി സിനി സെബാസ്റ്റ്യൻ, കെപി എസ്ടിഎ ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ഗിഫ്റ്റഡ് ചിൽഡ്രൻ കോ-ഓർഡിനേറ്റർമാരായ ജി. അമ്പിളി, സി.എ. സീനമോൾ എന്നിവർ പ്രസംഗിച്ചു. സിബി കെ. ജോർജ്, മാത്യു ജോസഫ് എന്നിവർ നേതൃത്വം നൽകും.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ജോയി ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിഇഒ ഷീബ മുഹമ്മദ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജനപ്രതിനിധികൾ, അധ്യാപക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സന്ദർശിക്കും.
വി. വിദ്യ, എം. മഹേഷ് കുമാർ, കെ.ടി. സുരേന്ദ്രൻ, സി.ജി. ഷമീർ, ദീപു അശോകൻ, ഡോ. കിരൺ മാത്യു, കലാതാര ഗോപൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.