തൊ​ടു​പു​ഴ:​ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. മ​ഞ്ഞും വെ​യി​ലും മാ​റി മാ​റി വ​രു​ന്ന​താ​ണ് വൈ​റ​ൽ പ​നി പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​ൻ കാ​ര​ണം. മി​ക്ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഒ​പി​യി​ൽ വൈ​റ​ൽ പ​നി ബാ​ധി​ത​രു​ടെ വ​ലി​യ നി​ര​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. പ​നി മാ​റി​യാ​ലും ഏ​റെ നാ​ൾ നീ​ണ്ടുനി​ൽ​ക്കു​ന്ന ചു​മ​യും പ​ല​രേ​യും അ​ല​ട്ടു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കി​ട​യി​ലും പ​നി വ്യാ​പ​ക​മാ​കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 31 വ​രെ മാ​ത്രം 6,048 പേ​രാ​ണ് പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. അ​ഞ്ച് ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ഡെ​ങ്കി​പ്പ​നി സം​ശ​യി​ക്കു​ന്ന 59 കേ​സു​ക​ളും റി​പോ​ർ​ട്ട് ചെ​യ്തു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം എ​ത്തി​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഏ​റെ​പ്പേ​ർ ചി​കി​ത്സ തേ​ടി​യെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

ഇ​തു​കൂ​ടാ​തെ ചി​ക്ക​ൻ​പോ​ക്സും മു​ണ്ടിനീ​രും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ ക്ലി​നി​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും എ​ത്തു​ന്ന​ത് പ​നി​യും ചു​മ​യും ബാ​ധി​ച്ചാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ ത​ന്നെ ര​ണ്ടും മൂ​ന്നും ത​വ​ണ കു​ട്ടി​ക​ൾ​ക്ക് പ​നി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക​ട​ക്കം ഉ​ണ്ടാ​കു​ന്ന വി​ട്ടു​മാ​റാ​ത്ത ജ​ല​ദോ​ഷ​വും ക​ഫ​ക്കെ​ട്ടും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്നു. ശ​ക്ത​മാ​യ പ​നി​യാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന വൈ​റ​ൽ പ​നി​യു​ടെ ല​ക്ഷ​ണം. പ​നി ബാ​ധി​ച്ചാ​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ഡെ​ങ്കി​പ്പ​നി: ജാ​ഗ്ര​ത വേ​ണം

വൈ​റ​ൽ പ​നി​ക്കൊ​പ്പം ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേയും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം വീ​ടു​ക​ളി​ലോ പ​രി​സ​ര​ത്തോ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും പു​ര​യി​ട​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കു​പ്പി, പാ​ട്ട, ചി​ര​ട്ട, അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, റ​ബ​ർ ടാ​പ്പിം​ഗ് ചി​ര​ട്ട​ക​ൾ, ട​യ​റു​ക​ൾ, വി​റ​ക് മൂ​ടു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ, പാ​റ​യു​ടെ പൊ​ത്തു​ക​ൾ, കു​ന്പി​ൾ ഇ​ല​ക​ളോ​ടു​കൂ​ടി​യ ചെ​ടി​ക​ൾ, മ​ര​പ്പൊ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ കൃ​ത്യ​മാ​യി വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തിവ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പി​ടിവി​ടാ​തെ ചി​ക്ക​ൻ പോ​ക്സ്

ചി​ക്ക​ൻ പോ​ക്സും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടുവ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 41 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ ചി​കി​ത്സ തേ​ട​ണ​മെ​ന്നും രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. ചി​ക്ക​ൻ​പോ​ക്സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ൽനി​ന്ന് അ​ണു​ബാ​ധ​യു​ള്ള​വ​ർ ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും മ​റ്റും തെ​റി​ക്കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടെ രോ​ഗം പ​ക​രാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തി​ന് 10 മു​ത​ൽ 21 ദി​വ​സം വ​രെ​യാ​ണ് സ​മ​യ​മെ​ടു​ക്കു​ക. ശ​രീ​ര​ത്തി​ൽ കു​മി​ള​ക​ൾ പൊ​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​ൻ​പും കു​മി​ള​ക​ൾ ഉ​ണ​ങ്ങി ര​ണ്ടു ദി​വ​സം വ​രെ​യും അ​ണു​ബാ​ധ പ​ക​രാ​നി​ട​യു​ണ്ട്.

പ​നി, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ശ​രീ​ര​ത്തി​ൽ കു​മി​ള​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. മു​ഖം, ഉ​ദ​ര​ഭാ​ഗം, നെ​ഞ്ച്, കൈ​കാ​ലു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ടി​പ്പു​ക​ളാ​യി തു​ട​ങ്ങി വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന കു​മി​ള​ക​ൾ വ​രും. നാ​ലു മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ പൊ​ട്ടു​ക​യോ പൊ​റ്റ​യാ​വു​ക​യോ ചെ​യ്യാം. ഒ​രു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​തി​ർ​ന്ന പൗ​രന്മാ​ർ, ദീ​ർ​ഘ​കാ​ല​മാ​യി ശ്വാ​സം​മു​ട്ട​ൽ, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ടാ​ൽ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യവ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.