തിരുനാളാഘോഷം
1491705
Wednesday, January 1, 2025 11:23 PM IST
കുഴിക്കാനം ഉണ്ണിമിശിഹാ പള്ളി
നെടുങ്കണ്ടം: കുഴിക്കാനം ഉണ്ണിമിശിഹാ പള്ളി തിരുനാൾ നാളെ മുതൽ അഞ്ചുവരെ നടക്കും. മൂന്നിന് വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് ആഘോഷമായ തിരുനാൾ കുർബാന- ഫാ. തോമസ് വട്ടമല.
നാലിന് വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന - ഫാ. വിനോദ് കാനാട്ട് സിഎംഐ, ആറിന് പ്രദക്ഷിണം കുഴിക്കാനം കുരിശടിയിലേക്ക്, കുരിശടി വെഞ്ചരിപ്പ്, കരിമരുന്ന് കലാപ്രകടനം, സ്നേഹവിരുന്ന്.
അഞ്ചിന് വൈകുന്നേരം 4.30ന് ആഘോഷമായ പാട്ടുകുർബാന, സന്ദേശം- ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ, ആറിന് പ്രദക്ഷിണം കൗന്തി സെന്റ്് ജോർജ് മലങ്കര കാത്തലിക് കുരിശുപള്ളിയിലേക്ക്, വചന സന്ദേശം - ഫാ. ബെഞ്ചമിൻ വാഴയിൽ ഒഐസി, സമാപന ആശീർവാദം, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ജോസഫ് വള്ളിയാംതടത്തിൽ എന്നിവർ അറിയിച്ചു.
അടിമാലി സെന്റ്് ജൂഡ് ടൗൺ പള്ളി
അടിമാലി: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ മൂന്നു മുതൽ 12 വരെ നടുക്കും.
മൂന്നിന് ഉച്ചയ്ക്ക് 12ന് കൊടിയേറ്റ്, പൊന്തിഫിക്കല്‍ കുർബാന - മാർ ജോൺ നെല്ലിക്കുന്നേൽ. തിരുനാളിന്റെ ഏഴാം ദിവസമായ ഒൻപതിന് വൈകുന്നേരം ആറിനു സെന്റ് ജൂഡ് പബ്ലിക് സ്കൂൾ വാർഷികം.
10ന് വൈകുന്നേരം ഏഴിന് കലാസന്ധ്യ. 11ന് വൈകുന്നേരം നാലിന് നവവൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ടൗൺ പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം.
12ന് രാവിലെ 10ന് പൊന്തിഫിക്കൽ കുർബാന-മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പ്രദക്ഷിണം എന്നിവ നടക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു.
രാജകുമാരി നടുമറ്റം കപ്പേള
രാജകുമാരി: രാജകുമാരി ദൈവമാത പള്ളിയുടെ നടുമറ്റം സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ആഗസ്തീനോസിന്റെയും തിരുനാൾ നാലിന് ആരംഭിച്ച് അഞ്ചിന് സമാപിക്കുമെന്ന് വികാരി മോൺ. ഏബ്രഹാം പുറയാറ്റ് അറിയിച്ചു.
നാലിന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് നൊവേന,4.45ന് ലദീഞ്ഞ്,അഞ്ചിന് തിരുനാൾ കുർബാന - ഫാ. ജെഫിൻ എലിവാലുങ്കൽ, അഞ്ചിന് വൈകുന്നേരം നാലിന് നൊവേന,4.15ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം - ഫാ. വിനീത് മേയ്ക്കൽ, 5.45ന് പ്രദക്ഷിണം, സമാപനപ്രാർഥന, പുഴുക്കുനേർച്ച.
സെന്റ് സ്റ്റീഫൻസ് ക്നാനായ
കത്തോലിക്ക പള്ളി
കട്ടപ്പന: കട്ടപ്പന ടൗണ്‍ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവകത്തിരുനാൾ നാല്, അഞ്ച് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഷിബു വട്ടംപുറത്ത് ഒഎസ്എച്ച് അറിയിച്ചു.
നാലിന് വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ, അഞ്ചിന് വിശുദ്ധ കുർബാന - ഫാ. ജിനു ആവണിക്കുന്നേൽ, വചന സന്ദേശം - സ്റ്റിജോ തേക്കുംകാട്ടിൽ, പ്രദക്ഷിണം, കുരിശുപള്ളിയിൽ ലദീഞ്ഞ്-ഫാ. ജോസ്മോൻ കൊച്ചുപുത്തൻപുരയിൽ. അഞ്ചിന് രാവിലെ 10ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, ഫാ. പ്രവീണ്‍ മുതുകുളത്തുംകരയിൽ, സന്ദേശം - ഫാ. സക്കറിയാസ് എടാട്ട്, പ്രദക്ഷിണം, ഒന്നിന് സ്നേഹവിരുന്ന്.
കനകക്കുന്ന് പള്ളി
തോപ്രാംകുടി: കനകക്കുന്ന് സെന്റ് ജൂഡ് പള്ളിയിൽ ഇടവകമധ്യസ്ഥന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധകന്യകമറിയത്തിന്റെയും തിരുനാൾ അഞ്ചുമുതൽ 13 വരെ ആഘോഷിക്കും. അഞ്ചിന് രാവിലെ പത്തിന് കൊടിയേറ്റ്. തുടർന്ന് വിശുദ്ധകുർബാന, സന്ദേശം-മോണ്‍. ജോസ് കരിവേലിക്കൽ.
ആറിന് വൈകുന്നേരം 4.30നു ജപമാല, നൊവേന. അഞ്ചിന് വിശുദ്ധകുർബാന, സന്ദേശം-ഫാ. ജിജി വടക്കേൽ. ഒന്പതുവരെ തീയതികളിൽ ഇതേസമയം നടക്കുന്ന തിരുക്കർമങ്ങൾക്ക് റവ. ഡോ. ബെന്നോ പുതിയാപറന്പിൽ, ഫാ. ടിഷോ വെട്ടിക്കൽ എന്നിവർ കാർമികത്വം വഹിക്കും. ഒന്പതിനു രാവിലെ 9.30നു ജപമാല, നൊവേന, പത്തിന് വിശുദ്ധകുർബാന, സന്ദേശം-ഫാ. ഫ്രാൻസിസ് അത്തിക്കൽ. 12നു സ്നേഹസംഗമം.
പത്തിന് വൈകുന്നേരം 4.30നു ജപമാല, നൊവേന,അഞ്ചിന് വിശുദ്ധകുർബാന, സന്ദേശം-ഫാ. ജോസഫ് കോയിക്കൽ. 11നു നാലിനു വിശുദ്ധകുർബാന, സന്ദേശം-മോണ്‍. ജോസ് പ്ലാച്ചിക്കൽ, ആറിന് പ്രദക്ഷിണം. 12നു രാവിലെ ഏഴിനു വിശുദ്ധകുർബാന. 10.15നു പൊന്തിഫിക്കൽ കുർബാന-ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ. 12നു പ്രദക്ഷിണം. 13നു രാവിലെ ആറിന് കരുണക്കൊന്ത. തുടർന്നു വിശുദ്ധകുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജയിംസ് പാലയ്ക്കാമറ്റത്തിൽ അറിയിച്ചു.
വണ്ണപ്പുറം മാർ സ്ലീവ ടൗണ്‍പള്ളി
വണ്ണപ്പുറം: മാർ സ്ലീവ ടൗണ്‍ പള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10 മുതൽ 13 വരെ ആഘോഷിക്കും. തിരുനാളിനൊരുക്കമായി ഉണ്ണീശോയുടെ നൊവേന ഇന്നുമുതൽ 10 വരെ നടക്കും. പത്തിന് വൈകുന്നേരം 4.30നു തിരുനാളിന് കൊടിയേറും.