ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് സമാപിച്ചു
1491469
Wednesday, January 1, 2025 3:46 AM IST
തൊടുപുഴ: സ്പോർട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഇടവെട്ടി മാർത്തോമാ എസ്റ്റേറ്റ് റോഡിൽ നടത്തിയ ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് സമാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീജ നൗഷാദ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ, മെംബർ ബേബി കാവാലം, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ജോർലി കുര്യൻ, ലിനീഷ് പോൾ, എ.പി. മുഹമ്മദ് ബഷീർ, ഗിരീഷ് ചേറ്റുകുഴി എന്നിവർ പ്രസംഗിച്ചു.