കലുങ്കിനു താഴെ മാലിന്യം തള്ളുന്നു
1491467
Wednesday, January 1, 2025 3:46 AM IST
കാഞ്ഞാർ: സംസ്ഥാന പാതയിലെ കലുങ്കിന് താഴെ വ്യാപകമായി മാലിന്യം തള്ളുന്നു. കാഞ്ഞാറിലെ ഗ്രാമീണ്‍ ബാങ്കിന് മുൻവശമുള്ള കലുങ്കിന് താഴെയാണ് ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത്. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. ഈ മാലിന്യങ്ങൾ എല്ലാം ഒഴുകിയെത്തുന്നത് മലങ്കര ജലാശയത്തിലേക്കാണ്.
വാഹനങ്ങളിൽ എത്തി വാഹനം കലുങ്കിനോട് ചേർത്തുനിർത്തി രാത്രിയിൽ ആരും കാണാതെ മാലിന്യങ്ങൾ കലുങ്കിന് താഴോട്ട് വലിച്ചെറിയുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.