നിക്ഷേപത്തുക സാബുവിന്റെ കുടുംബത്തിന് കൈമാറി
1491465
Wednesday, January 1, 2025 3:46 AM IST
തൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തുക ലഭിക്കാത്തതിനെത്തുടർന്നു ജീവനൊടുക്കിയ സാബുവിന്റെ കുടുംബത്തിന് തുക പൂർണമായും കൈമാറി. നിക്ഷേപത്തുകയും പലിശയും അടക്കം 14,59,944 രൂപയാണ് കൈമാറിയത്.
സൊസൈറ്റി ബോർഡ് മെംബർ കെ.എം. ചന്ദ്രൻ, സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് തുക കൈമാറിയത്.
അതേസമയം വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന സാബുവിന്റെ അമ്മ ത്രേസ്യമ്മ തോമസ് (90) കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. സംസ്കാരം കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ നടന്നു.