എം.എം. മണി അമറിന്റെ വീട് സന്ദർശിച്ചു
1491464
Wednesday, January 1, 2025 3:46 AM IST
വണ്ണപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് പാലിയത്ത് അമർ ഇബ്രാഹിമിന്റെ വീട്ടിൽ സിപിഎം നേതാവ് എം.എം. മണി എംഎൽഎ സന്ദർശനം നടത്തി. ആക്രമണത്തിൽ പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൻസൂറിനെയും മണി സന്ദർശിച്ചു.
തോണ്ടിമലത്താവളം ഏല സംരക്ഷണ സമിതി എം.എം.മണിയെ ഏൽപ്പിച്ച ഒരുലക്ഷം രൂപ കുടുംബത്തിന് കൈമാറി. എംബിഎ പാസായ സഹോദരിക്ക് സർക്കാർ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.