കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1491462
Wednesday, January 1, 2025 3:46 AM IST
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ ഇടവകത്തിരുനാൾ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ടോമി ലൂക്കാ ആനിക്കുഴിക്കാട്ടിൽ, സഹവികാരി ഫാ. ജേക്കബ് കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു.
മൂന്നിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സേവ്യർ മേക്കാട്ട്, വാഹനവെഞ്ചരിപ്പ്. നാലിനു വൈകുന്നേരം 4.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജോസഫ് കുഴിയംപ്ലാവിൽ. തിരുനാൾ സന്ദേശം -ഫാ. മാത്യു കാട്ടിപ്പറമ്പിൽ, ടൗൺ പ്രദക്ഷിണം.
അഞ്ചിനു ഉച്ചകഴിഞ്ഞ് 3.30ന് റാസ കുർബാന - ഫാ. തോമസ് വടക്കേൽ, ഫാ. ജോസഫ് കുമ്പളന്താനം, ഫാ. ജോസഫ് പള്ളിവാതുക്കൽ എന്നിവർ കാർമികത്വം വഹിക്കും. രാത്രി ആറിനു ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, എട്ടിനു കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന ഗാനമേള.