ചാവറയച്ചന്റെ തിരുനാള്‍ ഇന്നു തുടങ്ങും : വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ വണക്കം
1491461
Wednesday, January 1, 2025 3:46 AM IST
കട്ടപ്പന: പരപ്പ് മാര്‍ത്തോമ്മ ഭവനിലെ ചാവറ റിന്യൂവല്‍ സെന്ററില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ഇന്ന് തുടങ്ങും. മൂന്നു വരെയാണ് തിരുനാൾ. വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ വണക്കവും ക്രമീകരിച്ചിട്ടുണ്ട്.
തിരുശേഷിപ്പ് കസ്റ്റോഡിയൻ ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒന്നിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന - ഫാ. എഫ്രേം കുന്നപ്പള്ളി, 7.30ന് സന്ദേശം - മാർ ജേക്കബ് മുരിക്കൻ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. വർഗീസ് കുളംപള്ളി.
രണ്ടിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന - ഫാ. ലിജോ കൊച്ചുവീട്ടിൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ.
മൂന്നിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന-ഫാ. ജോൺസൺ പന്തലാനിക്കൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. ജോബി മഞ്ഞക്കാലായിൽ, 6.30ന് ജപമാല പ്രദക്ഷിണം, തിരുനാൾ സന്ദേശം - ഫാ. ജിയോ കണ്ണംകുളം, പാച്ചോർ നേർച്ച.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ തിരുശേഷിപ്പുകള്‍ വണങ്ങാന്‍ അവസരമുണ്ടായിരിക്കുമെന്ന് സിആര്‍സി ഡയറക്ടര്‍ ഫാ. ജോണ്സണ്, റോയി ഏബ്രഹാം, രാജന് ജോസഫ് എന്നിവര്‍ എന്നിവര്‍ അറിയിച്ചു.