ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം
1490914
Monday, December 30, 2024 4:13 AM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവു മൂലം ജനങ്ങൾ വലയുന്നതായി ട്വന്റി 20 തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പല ഡിപ്പാർട്ട്മെന്റിലും സ്ഥിരം ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്നവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നൂറുകണക്കിന് രോഗികളാണ് ദിവസേന തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്നത്. ആരോഗ്യ മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ട്വന്റി 20 പാർട്ടി ശക്തമായ സമരം ആരംഭിക്കുമെന്നും നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം പറഞ്ഞു.