കോ​ത​മം​ഗ​ലം : ആ​ഗോ​ള സ​ഭ​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം.

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ തി​രി തെ​ളി​ച്ചു . വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, മോ​ണ്‍. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ർ, കൈ​ക്കാ​രന്മാ​ർ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജൂ​ബി​ലി വ​ർ​ഷം പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം ലോ​ക​ത്തി​ന് ന​ൽ​കാ​നു​ള്ള​താ​ണെ​ന്നും ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ശ​യാ​യ ഈ​ശോ​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ആ​ന​യി​ക്കാ​ൻ ജൂ​ബി​ലി വ​ർ​ഷം നാം ​പ​രി​ശ്ര​മി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ജൂ​ബി​ലി​യു​ടെ അ​വ​സ​രം സ്വ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ന​മ്മു​ടെ തീ​ർ​ഥാ​ട​ന​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ആ​ഴ​ത്തി​ൽ പ​തി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.