കുമളി ഗവ. ആശുപത്രിയിൽ അക്രമം: ജീവനക്കാരന് പരിക്ക്
1491363
Tuesday, December 31, 2024 7:19 AM IST
കുമളി: സംഘട്ടനത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനിടെ കുമളി ഗവ. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ ആശുപത്രി ജീവനക്കാരനടക്കമുള്ളവർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആശുപത്രി അറ്റൻഡർ സന്തോഷിനാണ് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കും പരിക്കേറ്റതായി പറയുന്നു.
കുമളി ഒന്നാം മൈലിൽ ഇരുരാഷ്ട്രീയ സംഘടനകളിൽപ്പെട്ട ഓട്ടോ തൊഴിലാളികൾ തമ്മിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് അറ്റൻഡറും സംഘവും പ്രാഥമിക ചികിത്സ നൽകുന്നതിനിടെ സംഘടിച്ചെത്തിയ ആറംഗ സംഘമാണ് ആശുപത്രിയിൽ ആക്രമണം നടത്തിയത്. ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിലുൾപ്പെട്ട ആറു പേർ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.