മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളി തിരുനാളും ജൂബിലി വര്‍ഷാരംഭവും
1491358
Tuesday, December 31, 2024 7:19 AM IST
നെടുങ്കണ്ടം: മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളി തിരുനാളും ജൂബിലി വര്‍ഷാരംഭവും ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടക്കും. മൂന്നിന് വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.30 ന് ജൂബിലി വര്‍ഷ ഉദ്ഘാടനവും ആഘോഷമായ വിശുദ്ധ കുര്‍ബാനയും - ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
നാലിന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. തോമസ് പുത്തൂര്‍, തൊട്ടിക്കാട് കവലയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. ജോബി മാതാളിക്കുന്നേല്, രാത്രി എട്ടിന് കരിമരുന്ന് കലാപ്രകടനം. അഞ്ചിന് രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. ജിജോ ഉറുമ്പില്‍, ടൗണ്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വൈകുന്നേരം ഏഴിന് കാഞ്ഞിരപ്പള്ളി അമലാ കമ്യൂണിക്കേഷന്‍സിന്റെ നാടകം - ശാന്തം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് തെങ്ങുംതോട്ടത്തില്‍ അറിയിച്ചു.