കല്ലാര്‍കുട്ടി അണക്കെട്ടിലെ മണലും ചെളിയും നീക്കാന്‍ നടപടി വേണം
1491357
Tuesday, December 31, 2024 7:19 AM IST
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായി കല്ലാര്‍കുട്ടി അണക്കെട്ടിലെ വെള്ളം വറ്റിച്ച സാഹചര്യത്തില്‍ അണക്കെട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണലും ചെളിയും കൂടി നീക്കാന്‍ നടപടി വേണമെന്ന് ആവശ്യം.2018ലെ പ്രളയകാലത്തുള്‍പ്പെടെ കല്ലാര്‍കുട്ടി അണക്കെട്ടിലേക്ക് വലിയ തോതില്‍ ചെളിയും മണലും വന്നടിഞ്ഞിട്ടുണ്ട്.
ഇത് അണക്കെട്ടിന്റെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും അണക്കെട്ടില്‍ വേഗത്തില്‍ ജലനിരപ്പുയരുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ട സ്ഥിതിയുണ്ട്.
വെള്ളം പൂര്‍ണമായി വറ്റിച്ചതോടെ അണക്കെട്ടില്‍ വലിയ തോതില്‍ അടിഞ്ഞ് കിടക്കുന്ന ചെളിയും മണലും ദൃശ്യമാണ്.ഓരോ മഴക്കാലം കഴിയുന്തോറും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ചെളിയുടെയും മണലിന്റെയും അളവ് വര്‍ധിക്കുകയുമാണ്.