ഡിജിറ്റൽ സർവേക്കു കോഴ: ഉദ്യോഗസ്ഥൻ അറസ്റ്റിൽ
1491355
Tuesday, December 31, 2024 7:19 AM IST
ബൈസണ്‍വാലി: ബൈസണ്‍വാലി വില്ലേജിൽ സ്വകാര്യ എസ്റ്റേറ്റിൽ ഡിജിറ്റൽ സർവേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സർവേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
നിധിൻ എസ്. അന്പാട്ടിനെ(34)യാണ് ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസിൽ വച്ച് പിടികൂടിയത്. ബൈസണ്‍വാലിയിലെ സ്വകാര്യ എസ്റ്റേറ്റ് ഉടമയോട് ഇയാൾ 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് എസ്റ്റേറ്റ് ഉടമ വിജിലൻസിനു പരാതി നൽകി. എസ്റ്റേറ്റ് ഉടമയ്ക്ക് വിജിലൻസ് നൽകിയ 50,000 രൂപ വാങ്ങുന്പോഴാണ് നിധിൻ എസ്. അന്പാട്ടിനെ അറസ്റ്റ് ചെയ്തത്.