സെന്റ് ജോർജിൽ പൂർവാധ്യാപക - വിദ്യാർഥി സംഗമം നടത്തി
1491356
Tuesday, December 31, 2024 7:19 AM IST
മൂലമറ്റം : സെന്റ് ജോർജ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവാധ്യാപക-അനധ്യാപക - വിദ്യാർഥി സംഗമം നടത്തി.
സമ്മേളനം സിവിൽ ജഡ്ജി അരവിന്ദ് ബി.ഇടയോടി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ് , വാർഡ് മെംബർ ഉഷ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, പിടിഎ പ്രസിഡന്റ് സിനോയി താന്നിക്കൽ, എസ്എസ്ജി കണ്‍വീനർ ഫ്രാൻസീസ് കരിന്പാനി, ജനറൽ കണ്‍വീനർ റോയ് ജെ.കല്ലറങ്ങാട്ട് , സിസ്റ്റർ ആനി ഗ്രെയിസ്, സിസ്റ്റർ റ്റെയ്സി വയലിൽ , സുബി ജോമോൻ ,കെ.എൽ. ജോസഫ്, പി.എ.വേലുക്കുട്ടൻ , റ്റോമി ജോസഫ് കുന്നേൽ, ജോയി തോമസ്, ഫാ.ജേക്കബ് വെട്ടത്ത്, ഫാ.ജോജോ മണ്ണൂർ, അഗസ്റ്റിൻ വടക്കേപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. മുൻ ഹെഡ്മിസ്ട്രസുമാർ, അധ്യാപകർ, അനധ്യാപകർ , ആദ്യ ബാച്ചിലെ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു.