സംസ്ഥാന മിനി ത്രോബോൾ: പാലക്കാടും എറണാകുളവും ജേതാക്കൾ
1491361
Tuesday, December 31, 2024 7:19 AM IST
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാന മിനി ത്രോബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എർണാകുളവും ജേതാക്കളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം രണ്ടാം സ്ഥാനവും എർണാകുളം, മലപ്പുറം ജില്ലകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോട്ടയം, ആലപ്പുഴ ജില്ലകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ബേബിലാൽ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ, എംപി ടി എ പ്രസിഡന്റ് ഷിജി ജെയിംസ്, കോ-ഓർഡിനേറ്റർ അഡ്വ.എ.എം. നിഷാമോൾ, ത്രോബോൾ എഡ്യുക്കേഷൻ ഓഫ് ഇൻഡ്യ എക്സിക്യൂട്ടീവ് മെന്പർ ഷാഹുൽ ഹമീദ്, കേരള ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ടി.പി. ബഷീർ, ട്രഷറർ പി. ആർ. മുഹമ്മദ് റാഫി, പി.സി. പത്മനാഭൻ,ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്ബ്, വി.കെ. ആറ്റ്ലി തുടങ്ങിയവർ പ്രസംഗിച്ചു.