ഇലപ്പള്ളിയിൽ മോഷണം വ്യാപകം
1490913
Monday, December 30, 2024 4:13 AM IST
മൂലമറ്റം: ഇലപ്പള്ളിയിലും സമീപ പ്രദേശങ്ങളും വ്യാപക മോഷണം. കാപ്പിക്കുരു, കുരുമുളക്, റബർഷീറ്റ്, ഒട്ടുപാൽ തുടങ്ങിയവയാണ് മോഷണം നടത്തുന്നത്. അർധ രാത്രിയ്ക്കു ശേഷമാണ് മോഷണം പതിവാകുന്നത്. മൂന്നു പേരുള്ള സംഘമാണ് മോഷണം നടത്തുന്നതെന്ന് പറയുന്നു. ഇലപ്പള്ളി പാറേകാട്ടിൽ അനൂപ് രാത്രി ഒരു മണിക്ക് മുറ്റത്തു ഇറങ്ങിയപ്പോൾ മൂന്നു പേർ വീടിനു സമീപം നിൽക്കുന്നത് കണ്ടു.
ഇവരെ കണ്ട് ഭയന്ന അനൂപ് വീടിനുള്ളിൽ കയറി കതകടച്ചു. പുലർച്ചെയാണ് മുറ്റത്ത് ഉണങ്ങാൻ ഇട്ടിരുന്ന ഷീറ്റും ഒട്ടു പാലും മോഷണം പോയതായി മനസിലായത് . കൂടാതെ പുതുപ്പടിക്കൽ ജോണിന്റെ വീടിനു മുകളിൽ ഉണങ്ങാനിട്ടിരുന്ന 30 കിലോയോളം കാപ്പിക്കുരു ,കുരുമുളക് എന്നിവയും മോഷണം പോയി.
ഇവർ ഇത് സംബന്ധിച്ച് കാഞ്ഞാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടക്ക് അനുർ പ്രദേശങ്ങളിൽ മോഷ്ടാക്കൾ നാട്ടുകാരെ ഭീഷണിപെടുത്തുന്നതായും പരാതിയുയർന്നിട്ടുണ്ട്.