കാട്ടാനക്കൂട്ടം വാച്ചർ ഷെഡ് തകർത്തു
1490912
Monday, December 30, 2024 4:13 AM IST
മൂന്നാർ: മൂന്നാറിൽ കാട്ടാനക്കൂട്ടം ചെക്ക് പോസ്റ്റിനു സമീപമുള്ള വാച്ചർ ഷെഡ് അടിച്ചു തകർത്തു. മൂന്നാർ ദേവികുളം ഒഡികെ ഡിവിഷനിലാണ് സംഭവം. എസ്റ്റേറ്റിലേക്കു പ്രവേശിക്കുന്ന മെത്താഫ് എന്നു വിളിപ്പേരുള്ള സ്ഥലത്ത് കെ ഡിഎച്ച്പി കന്പനി സ്ഥാപിച്ചിട്ടുള്ളതാണ് ചെക്ക് പോസ്റ്റ്. ഞായറാഴ്ച പുലർച്ചയോടെയാണ് ആനകൾ എത്തിയത്.
ആനകൾ എത്തിയ സമയം വാച്ചർ വീട്ടിൽ ആയതിനാൽ ദുരന്തം ഒഴിവായി. ആറോളം ആനക്കൂട്ടമാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഈ മേഖലയിൽ വന്യ ജീവി സാന്നിധ്യം മൂലം തൊഴിലാളികൾ ഭീതിയിലാണ്. ദിവസങ്ങൾക്കു മുന്പ് ഇതേ എസ്റ്റേറ്റിലെ കന്നുകാലികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.