വീഥി വാർഷികവും പുതുവത്സരാഘോഷവും
1490911
Monday, December 30, 2024 4:13 AM IST
രാജാക്കാട്: രാജാക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വീഥി കലാസംസ്ക്കാരിക വേദിയുടെ വാർഷികവും പുതുവത്സരാഘോഷവും നാളെ വൈകുന്നേരം നാലു മുതൽ രാജാക്കാട് ടൗണിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതിന്റെ ഭാഗമായി ഷോർട്ട്ഫിലിം ഫെസ്റ്റ്, ഗസൽ, നാടൻപാട്ട്, ഗാനമേള, ചെണ്ടമേളം എന്നിവയും നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന കവിയരങ്ങ് നെടുങ്കണ്ടം ബിഎഡ് കോളജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്യും. സിജു രാജാക്കാട് അദ്ധ്യക്ഷത വഹിക്കും.
അഞ്ചിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനവും വാർഷിക പതിപ്പിന്റെ പ്രകാശനവും വയലാർ ശരത്ചന്ദ്രവർമ നിർവ്വഹിക്കും. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് വാർഷിക പതിപ്പ് ഏറ്റുവാങ്ങും. വീഥി പ്രസിഡന്റ് കെ.സി. രാജു അദ്ധ്യക്ഷത വഹിക്കും. കവി കെ.ടി. രാജീവ്,വീഥി ട്രഷറർ എ.പി. റഫീക്, ജോസ് കോനാട്ട്,ബേബിലാൽ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.ടി. കുഞ്ഞ് തുടങ്ങിയവർ പ്രസംഗിക്കും.
കോമണ്‍വെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് നിവേദ്യ എൽ. നായരെ ചടങ്ങിൽ ആദരിക്കും. സതീഷ് കരിമല,ജിഷി രാജൻ,സുരേഷ് രാജാക്കാട് എന്നിവർ നയിക്കുന്ന നാടൻപാട്ടും,ഗാനമേളയും നടത്തും. രാത്രി 11.45 ന് രാജാക്കാട്അയോധ്യ കലാ സമിതിയുടെ ചെണ്ടമേളത്തോടെ പുതുവർഷവരവേൽപ്പും നടത്തും.