വിനോദസഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
1490910
Monday, December 30, 2024 4:13 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ചെമ്പകക്കുഴിക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. ഡല്‍ഹി സ്വദേശികളായ അനൂജ്, ഭാര്യ സ്വീറ്റി, ഡ്രൈവര്‍ സുശീലന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്.
മൂന്നാര്‍ സന്ദര്‍ശിച്ചശേഷം തേക്കടിയിലേക്ക് പോകുകയായിരുന്നു ഇവർ. കുമളി - മൂന്നാര്‍ സംസ്ഥാന പാതയില്‍ ചെമ്പകക്കുഴിക്ക് സമീപത്തെ ഇറക്കവും വളവുമുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ക്രാഷ് ബാരിയര്‍ തകര്‍ത്ത് 100 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
എറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടേതാണ് വാഹനം. അപകടം നടന്നയുടനെ നാട്ടുകാര്‍ എത്തി മൂവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനൂജിന് തലയ്ക്കും സ്വീറ്റിക്ക് കാലുകള്‍ക്കും സുശീലന് കൈക്കും സാരമായ പരുക്കേറ്റു.
താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്കിയ ശേഷം ഇവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.