പാലാ രൂപതയിൽ തിരി തെളിഞ്ഞു
1490909
Monday, December 30, 2024 4:13 AM IST
പാലാ: ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം കത്തീഡ്രലിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ എന്നിവർ ചേർന്ന് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു.
ജൂബിലി വർഷം നമ്മുടെ അസ്തിത്വത്തിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ ഘടകമാണെന്നും ജൂബിലി വർഷത്തിലെ ആപ്തവാക്യം പ്രത്യാശയുടെ തീർഥാടകർ എന്നാണെന്നും ഈ വർഷക്കാലം സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.
കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ. ജോർജ് ഒഴുകയിൽ, ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ എന്നിവർ ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്ഘാടനത്തിനു നേതൃത്വം നൽകി.