ചേന്പളം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1490906
Monday, December 30, 2024 4:13 AM IST
നെടുങ്കണ്ടം: ചേമ്പളം സെന്റ് മേരീസ് ദേവാലയ തിരുനാള്‍ ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ നടക്കുമെന്ന് വികാരി ഫാ. ജെയിംസ് വെണ്മാന്തറ അറിയിച്ചു. ജനുവരി രണ്ടിന് വൈകുന്നേരം നാലിന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് പേട്ടയിൽ. 5.45 ന് വാഹന വെഞ്ചരിപ്പ്, 6.15 ന് ഭക്തസംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കലാസന്ധ്യ.
മൂന്നിന് വൈകുന്നേരം 4.45 ന് വിശുദ്ധ കുര്‍ബാന - ഫാ. റോജി പുള്ളോലിക്കൽ, സെമിത്തേരി സന്ദര്‍ശനം, ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം - തച്ചൻ. നാലിന് വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന - ഫാ. റോയി നെടുംതകിടി, വട്ടപ്പാറ പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. ആന്റോ പേഴുംമൂട്ടിൽ, എട്ടിന് കൊച്ചിന് കലാഭവന്റെ ഗാനമേള.
അഞ്ചിന് രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ. മാത്യു പുത്തന്‍പറമ്പിൽ, ചേമ്പളം കുരിശടിയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. മാര്ട്ടിന് വെള്ളിയാംകുളം, 8.30 ന് ആകാശവിസ്മയം.