ക​രി​മ്പ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ക്രി​സ്തു​ജ​യ​ന്തി​യു​ടെ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഇ​ടു​ക്കി രൂ​പ​ത​യി​ൽ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. ക്രി​സ്മ​സ് തി​രു​ക്ക​ർ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ലെ വി​ശു​ദ്ധ ക​വാ​ടം തു​റ​ന്ന് ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് മാ​ർ​പാ​പ്പ ഔ​ദ്യോ​ഗി​ക​മാ​യ തു​ട​ക്കം കു​റി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ രൂ​പ​ത​ക​ളി​ലും ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​ർ ജൂ​ബി​ലി വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ജൂ​ബി​ലി വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ 6.30ന് ​സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. വാ​ഴ​ത്തോ​പ്പ് ഇ​ട​വ​ക​യി​ലെ കൈ​കാ​ര​ന്മാ​ർ സ​മ​ർ​പ്പി​ച്ച ജൂ​ബി​ലി കു​രി​ശ് മെ​ത്രാ​ൻ വെ​ഞ്ച​രി​ച്ച് പ്ര​തി​ഷ്ഠി​ക്കു​ക​യും വി​ശ്വാ​സ സ​മൂ​ഹം ജൂ​ബി​ലി കു​രി​ശി​നെ വ​ണ​ങ്ങു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റി​ല​ധി​കം മാ​ലാ​ഖ വേ​ഷ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ളും അ​ൾ​ത്താ​ര ബാ​ല​ന്മാ​രും അ​ണി​നി​ര​ന്നു. പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ങ്ക​ലെ​ത്തി​യ​പ്പോ​ൾ മെ​ത്രാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക​ത്തീ​ഡ്ര​ലി​ന്‍റെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ചു.

തു​ട​ർ​ന്ന് ജൂ​ബി​ലി കു​രി​ശ് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ക​ത്തീ​ഡ്ര​ലി​നു​ള്ളി​ൽ പ്ര​തി​ഷ്ഠി​ച്ചു. മാ​മ്മോ​ദീ​സാ വ്രത ന​വീ​ക​ര​ണം ന​ട​ത്തി രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ശ്വാ​സി സ​മൂ​ഹ​ത്തെ വി​ശു​ദ്ധ ജ​ലം ത​ളി​ച്ച് ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന് ജൂ​ബി​ലി​തി​രി തെ​ളി​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മ​ഹാ​ജൂ​ബി​ലി - 2025 ന്‍റെ ഇ​ടു​ക്കി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന കാ​ഴ്ച​സ​മ​ർ​പ്പ​ണ​ത്തി​ൽ വൈ​ദീ​ക, സ​ന്യാ​സ പ്ര​തി​നി​ധി​ക​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ, വൈ​ദീ​ക വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്യാ​സി​നി അ​ർ​ത്ഥി​നി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​ർ​ബാ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യ പൂ​ർ​ണ​ദ​ണ്ഡ വി​മോ​ച​ന​ത്തോ​ടു​കൂ​ടി​യ അ​പ്പ​സ്‌​തോ​ലി​ക ആ​ശീ​ർ​വാ​ദം ബി​ഷ​പ്പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ന​ൽ​കി.

ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ അ​ഞ്ചു പ​ള്ളി​ക​ൾ ജൂ​ബി​ലി തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള ഡി​ക്രി ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ വാ​യി​ച്ചു.
തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, വാ​ഴ​ത്തോ​പ്പ്,

രാ​ജ​കു​മാ​രി, എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല തു​ട​ങ്ങി​യ പ​ള്ളി​ക​ളി​ലെ വി​കാ​രി​മാ​ർ രൂ​പ​ത മെ​ത്രാ​നി​ൽ നി​ന്നും പ്ര​ഖ്യാ​പ​ന രേ​ഖ കൈ​പ്പ​റ്റി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ല്‍, ജൂ​ബി​ലി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു അ​ഴ​ക​നാ​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2025 ഡി​സം​ബ​ർ 28 നാ​ണ് ജൂ​ബി​ലി വ​ർ​ഷം സ​മാ​പി​ക്കു​ന്ന​ത്. ഇ​ടു​ക്കി രൂ​പ​ത​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടു​കൂ​ടി ജൂ​ബി​ലി വ​ർ​ഷം ആ​ച​രി​ക്കു​മെ​ന്ന് രൂ​പ​ത വ​ക്താ​വ് ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് അ​റി​യി​ച്ചു.