അമൃതകിരണം ജില്ലാതല മത്സരം നടത്തി
1490904
Monday, December 30, 2024 3:59 AM IST
തൊടുപുഴ: കെജിഎംഒഎ സംഘടിപ്പിച്ച മെഡി ഐക്യുവിന്റെ ഏഴാമത് സീസണ് ജില്ലാ തല മൽസരം തൊടുപുഴയിൽ നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. അൻസൽ നബി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഡോ. കെ.ആർ.രജിത് , ഡോ.ജോബിൻ മാത്യു.
ഡോ. മെറീന ജോർജ്, ഡോ.ആർ.അശ്വതി, ഡോ. പ്രീതി,ഡോ. ബിൻസി, ഡോ.ജയശ്രീ, ഡോ. മിറാൻഡ, ഡോ.വിപിൻ, ഡോ.അയ്യപ്പദാസ് , ഡോ.തോംസണ് തുടങ്ങിയവർ പ്രസംഗിച്ചു. ജെ.ആകാശ്, ജി. മഹാലക്ഷ്മി -സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ അട്ടപ്പളം ഒന്നാം സ്ഥാനം നേടി .
സഫ്വാൻ ഷാജഹാൻ, നാദിയ അനസ് ഇസ്മയിൽ-ഡോ.എപിജെ അബ്ദുൽ കലാം സ്കൂൾ തൊടുപുഴ എന്നിവർ രണ്ടാം സ്ഥാനവും വിസ്മയ സോജൻ, അനസ്വര ഷാജി-എസ്എംഎച്ച്എസ്എസ് മുരിക്കാശേരി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.