ഡോ. മൻമോഹൻ സിംഗ്: സർവകക്ഷി അനുസ്മരണയോഗം നടത്തി
1490903
Monday, December 30, 2024 3:59 AM IST
കട്ടപ്പന : ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ മൗന ജാഥയും സർവകക്ഷി അനുസ്മരണയോഗവും നടത്തി.
കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സർവകക്ഷി അനുസ്മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ഇ. എം. അഗസ്തി. മാത്യു ജോർജ്, ജോയി വെട്ടിക്കുഴി, വി. ആർ. ശശി, ശ്രീനഗരി രാജൻ, അഡ്വ.മനോജ് എം. തോമസ്, തോമസ് രാജൻ,
തോമസ് പെരുമന,ടോമി ജോർജ്,അഡ്വ.കെ. ജെ. ബെന്നി,തോമസ് മൈക്കിൾ, രതീഷ് വരാകുമല,എം. സി. ബിജു, ജോയി കുടുക്കച്ചിറ, രാജൻകുട്ടി മുതുകുളം,സിബി പാറപ്പായി തുടങ്ങിയവർ പ്രസംഗിച്ചു.