വനനിയമ ഭേദഗതി ബില്ല് ; മലയോര കർഷകരെ കുടിയിറക്കുന്നതിനുള്ള ഗൂഢ അജണ്ടയെന്ന്
1490900
Monday, December 30, 2024 3:59 AM IST
കട്ടപ്പന: കേരള സർക്കാർ പാസാക്കിയിരിക്കുന്ന വന നിയമ ഭേദഗതി ബില്ല് ജനദ്രോഹപരമാണെന്നും മലയോര ജനതയെ കുടിയിറക്കാനുള്ള ഗൂഢ അജണ്ടയാണെന്നും കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
വനം - പരിസ്ഥിതി ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ജീവിക്കേണ്ടി വരുന്ന സാഹചര്യത്തെ അംഗീകരിക്കാൻ കഴിയില്ല. ഉദ്യോസ്ഥ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാൻ ശേഷിയില്ലാത്ത ഭരണനേതൃത്വത്തിന്റെ കഴിവുകേടിനെ തുറന്നുകാണിക്കാനും ബില്ല പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരംസഘടിപ്പിക്കുമെന്നും കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, ജനറൽ സെക്രട്ടറി ഷാജി തോമസ്,ഡിസിസി അംഗങ്ങളായ വി.കെ. മോഹനൻ നായർ, ബ്ലോക്ക് സെക്രട്ടറിമാരായ ജോർളി പട്ടാംകുളം,സാജൻ ഇല്ലിമൂട്ടിൽബിജു വെളുത്തേടത്ത് പറമ്പിൽ തുടങ്ങിയവർ അറിയിച്ചു.