ഐസ്ക്രീം വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
1490695
Sunday, December 29, 2024 4:20 AM IST
കുറവിലങ്ങാട്: ഐസ്ക്രീം വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ നെടുമ്പാറ കുളക്കാട്ട് ജോബ്സൺ (25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ഉഴവൂർ പള്ളി ഭാഗത്ത് ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന ഉഴവൂർ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും മർദിക്കുകയും കൈയിൽ കരുതിയിരുന്ന സ്റ്റീൽ വളകൊണ്ട് തലയിലും മുഖത്തും ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
ജോബ്സനെതിരായുള്ള കഞ്ചാവ് കേസിൽ യുവാവ് സാക്ഷി പറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.