തകർന്ന ലയങ്ങൾ നവീകരിക്കാൻ സർക്കാർ ഉത്തരവായി
1491352
Tuesday, December 31, 2024 7:19 AM IST
ഉപ്പുതറ: പീരുമേട് താലൂക്കിലെ തകർച്ചയിലായ ലയങ്ങളുടെ നവീകരണ പ്ലാനിനും 33.7 ലക്ഷം രൂപ വിനിയോഗിക്കുന്നതിനും അന്തിമ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ധനവകുപ്പ് അംഗീകാരം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് ചെലവഴിക്കുന്നതിൽ തൊഴിൽ വകുപ്പും പ്ലാൻ്റേഷൻ ഡയറക്ട്രേറ്റും അനാസ്ഥ കാട്ടിയിരുന്നു. സംസ്ഥാനത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന തകർച്ചയിലായ ലയങ്ങൾ നവീകരിക്കാൻ രണ്ടു പ്രാവശ്യമായി സർക്കാർ 20 കോടി രുപ അനുവദിച്ചിരുന്നു.
എന്നാൽ, തൊഴിൽ - വ്യവസായ - ധന വകുപ്പുകളുടെ ഏകോപനം ഇല്ലാതെ വന്നതോടെ മൂന്നുവർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ 24 വർഷമായിപൂട്ടിക്കിടക്കുന്ന പീരുമേട് താലൂക്കിലെ എസ്റ്റേറ്റുകളിൽ ലയങ്ങൾ തകർന്നു വീണ് നിരവധി അപകടങ്ങൾ ഉണ്ടായതാണ്