കഞ്ഞിക്കുഴിയിൽ ‘കൂടോത്രം’ ഷൂട്ടിംഗ് ആരംഭിച്ചു
1491354
Tuesday, December 31, 2024 7:19 AM IST
ചെറുതോണി: സാൻജോ പ്രൊഡക്ഷന്റെ ബാനറിൽ സിജി കെ. നായർ നിർമിക്കുന്ന സന്തോഷ് ഇടുക്കി കഥയും തിരകഥയും സംഭാഷണവും നിർവഹിച്ച് ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ’കൂടോത്രം ’ എന്ന സിനിമയുടെ ചിത്രീകരണം കഞ്ഞിക്കുഴിയിൽ ആരംഭിച്ചു. കഞ്ഞിക്കുഴിയും പരിസര പ്രദേശങ്ങളും പ്രധാന ലൊക്കേഷനായുള്ള സിനിമയുടെ കഥാ, തിരക്കഥ, സംഭാഷണം കാമറ തുടങ്ങിയവ നിർവഹിക്കുന്നത് കഞ്ഞിക്കുഴി സ്വദേശികൾതന്നെയാണ്.
കഞ്ഞിക്കുഴി പുന്നയാറിലായിരുന്നു പൂജ. ഹൊറർ ചിത്രമായ കൂടോത്രത്തിന്റെ ക്യാമറയെ ചലിപ്പിക്കുന്നത് കഞ്ഞിക്കുഴി സ്വദേശി ജിസ്ബിൻ സെബാസ്റ്റ്യനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം സംവിധായകൻ ബൈജു എഴുപുന്നയും പ്രധാന വേഷം ചെയ്യുന്നുണ്ട്.