എന്‍എച്ച് 185ന്റെ അലൈന്മെന്റില് മാറ്റം വരുത്താന്‍ നീക്കമെന്ന് ദേശീയപാത സംരക്ഷണ സമിതി
1491353
Tuesday, December 31, 2024 7:19 AM IST
അടിമാലി: ദേശീയപാത 185ന്റെ അടിമാലി ടൗണിലേക്കെത്തുന്ന ഭാഗത്തെ അലൈന്മെന്റില് മാറ്റംവരുത്താന്‍ നീക്കം നടക്കുന്നതായി ദേശീയപാത സംരക്ഷണ സമിതി ആരോപിച്ചു.
ദേശീയപാത 85 ന്റെ നവീകരണത്തിനൊപ്പം ദേശീയപാത 185ന്റെ നവീകരണത്തിനും നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദേശീയപാത 185ന്റെ അടിമാലി ടൗണിലേക്കെത്തുന്ന ഭാഗത്തെ അലൈന്മെന്റ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയർന്നിരിക്കുന്നത്.
അടിമാലി മിനിപ്പടിയില്നിന്നായിരുന്നു ദേശീയപാത 185 ന് തുടക്കം കുറിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇതു മാറ്റി അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കൻഡറി സ്കൂളിനു സമീപമുള്ള കൊടും വളവില്‍നിന്നു ദേശീയപാത 185ന് തുടക്കം കുറിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.