മുല്ലപ്പെരിയാർ ജീവൻരക്ഷാ പ്രചാരണ കാന്പയിൻ
1490690
Sunday, December 29, 2024 4:14 AM IST
കട്ടപ്പന: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും 2014ലെ സുപ്രീംകോടതിയുടെ ടണൽ നിർമാണ നിർദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ജനാധിപത്യ അവകാശ സംരക്ഷണ സമിതി നാളെ നടത്തുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി മുല്ലപ്പെരിയാർ ജീവൻ രക്ഷാപ്രചാരണ കാന്പയിൻ നടത്തി.
കട്ടപ്പനയിൽ നടന്ന പര്യടന പരിപാടി ഗാന്ധിസ്ക്വയറിൽ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുൻ എംഎൽഎ മാത്യൂ സ്സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
കെ.എം. സുബൈർ, സണ്ണി മാത്യു, അഡ്വ. ജിജി മാത്യു, എ.ഇ.സാബിറ, സജു ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.