വാഴക്കുളം കർമല ആശ്രമദേവാലയത്തിൽ തിരുനാൾ
1490689
Sunday, December 29, 2024 4:14 AM IST
തൊടുപുഴ: വാഴക്കുളം കർമല ആശ്രദേവാലയത്തിൽ വിശുദ്ധചാവറയച്ചന്റെ തിരുനാൾ ആരംഭിച്ചു. അഞ്ചിനു സമാപിക്കും. ഇന്നു രാവിലെ ആറിന് വിശുദ്ധകുർബാന, സന്ദേശം, നവനാൾ പ്രാർഥന-ഫാ. ബിഖിൽ അരഞ്ഞാണിയിൽ. 8.30നും 12നും വിശുദ്ധകുർബാന.
മൂന്നുവരെ ഇതേസമയങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. സനിത്ത് വിച്ചാട്ട്, ഫാ. ലിബിൻ മണ്ണുകുളത്ത്, ഫാ. ഗിന്നീസ് താമരശേരിൽ, ഫാ.ജോമി പടിഞ്ഞാറെപുത്തൻപുര, ഫാ. തോമസ് മഞ്ഞക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
നാലിന് രാവിലെ ആറിന് വിശുദ്ധകുർബാന, സന്ദേശം-ഫാ. മനോജ് മണ്ണകത്ത്. 7.15ന് വിശുദ്ധകുർബാന. വൈകുന്നേരം 4.45ന് ലദീഞ്ഞ്. തുടർന്നു വിശുദ്ധകുർബാന-ഫാ. ജോണ്സണ് പഴയപീടികയിൽ. സന്ദേശം-ഫാ. ഫ്രാൻസിസ് ഇടക്കുടിയിൽ.
തുടർന്നു ജപമാല പ്രദക്ഷിണം. അഞ്ചിന് രാവിലെ ആറിന് വിശുദ്ധകുർബാന, സന്ദേശം-ഫാ. മാത്യു മഞ്ഞക്കുന്നേൽ. എട്ടിനും പത്തിനും 12നും വിശുദ്ധകുർബാന. 4.45ന് തിരുനാൾകുർബാന-ഫാ. ഫിനിൽ ഏഴാറത്ത്. സന്ദേശം-ഫാ. സ്റ്റാൻലി പുൽപ്രയി,. 6.30ന് പ്രദക്ഷിണം.