വെളുന്പൻ പാലത്തിന്റെ കൽക്കെട്ട് തകർന്നു
1490685
Sunday, December 29, 2024 4:14 AM IST
ചെപ്പുകുളം: തട്ടക്കുഴ - ചെപ്പുകുളം റോഡിലെ വെളുന്പൻ പാലത്തിന്റെ കൽക്കെട്ട് തകർന്നു. നേരത്തെ കൽക്കെട്ടിന്റ കുറച്ചു ഭാഗം ഇടിഞ്ഞിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് പാലം ബലപ്പെടുത്താൻ നടപടി സ്വീകരിച്ചില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം ബാക്കി ഭാഗംകൂടി തകർന്നുവീണു. പാലത്തിൽക്കൂടി ഇപ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. പാലം അപകടത്തിലായാൽ ചെപ്പുകുളം കത്തോലിക്ക പള്ളി ഭാഗത്തേക്കുള്ള ബസ് ഗതാഗതവും നിലയ്ക്കും.
ഇരുകല്ലുംമുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങളും കടന്നുപോകില്ല. ഇതോടെ സീസണ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്താനുള്ള സാഹചര്യം ഇല്ലാതാകും. അടിയന്തരമായി പാലത്തിന്റെ കൽക്കെട്ട് പുനർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.