ഇ​ടു​ക്കി: വേ​ന​ൽ​ക്കാ​ല​ത്ത് ഉ​ടു​ന്പ​ൻ​ചോ​ല, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലെ ഏ​ലം കൃ​ഷി 70 ശ​ത​മാ​ന​ത്തി​ലേ​റെ ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​മാ​യി കേ​ന്ദ്ര വി​ഹി​തം 78,53,208 രൂ​പ എ​ഐ​എം​എ​സ് പോ​ർ​ട്ട​ലി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും താ​മ​സി​യാ​തെ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജി​ല്ലാ വി​ക​സ​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

2024ലെ ​വേ​ന​ൽ​ച്ചൂ​ടി​ൽ പോ​ർ​ട്ട​ലി​ൽ​നി​ന്നു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 2024 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ 17,944 ഏ​ലം ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​താ​യും 4368.8613 ഹെ​ക്ട​റി​ലെ ഏ​ലം ന​ശി​ച്ച​താ​യും 10.93 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പേ​ത്തൊ​ട്ടി​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൃ​ഷി​സ്ഥ​ലം ഒ​ലി​ച്ചു പോ​യ 65 ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​യ 8,97,042 രൂ​പ പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​പ്പ​താ​ൽ - മു​തി​ര​പ്പു​ഴ - കാ​ക്കാ​സി​റ്റി - പൊ​ൻ​മു​ടി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

ഏ​ഴ് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ 5.75 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ബാ​ക്കി​യു​ള്ള​ത്. 1.25 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് 20 ല​ക്ഷം രൂ​പ​യ്ക്ക് പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധാ​ർ​കാ​ർ​ഡ് ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത 160 കു​ട്ടി​ക​ളു​ടെ പ​ട്ടി​ക അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ​ക്ക് ന​ൽ​കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

2018 ലെ ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ലൈ​ഫ് മി​ഷ​ൻ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട 527 പേ​ർ​ക്ക് വ​ഴി സൗ​ക​ര്യ​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​ഡി​എം അ​റി​യി​ച്ചു.

ഇ​വ​ർ​ക്ക് ല​ഭി​ച്ച ധ​ന​സ​ഹാ​യം, എ​സ്ഡി​ആ​ർ​എ​ഫ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം തു​ട​ർ സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​ണോ, ഇ​വ​രെ വ​ൾ​ന​റ​ബി​ൾ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​നും ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വ​നം വ​കു​പ്പ് കോ​ത​മം​ഗ​ലം ഡി​വി​ഷ​നു കീ​ഴി​ലെ ന​ബാ​ർ​ഡ് പ​ദ്ധ​തി​ക​ൾ 2025 മാ​ർ​ച്ചി​ന​കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ളി​സ്ഥ​ല​മൊ​രു​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ച​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

മാ​ങ്കു​ളം, വ​ട്ട​വ​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ദേ​വി​കു​ളം ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​ഡി​എം അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ദീ​പാ ച​ന്ദ്ര​ൻ , ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ അ​തു​ൽ എ​സ്. നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.