പെരുന്നാൾ
1490683
Sunday, December 29, 2024 4:14 AM IST
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിൽ വാർഷിക പെരുന്നാൾ
അടിമാലി: പടിക്കപ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ. ഒന്നിനു രാവിലെ 7.30ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, വൈകുന്നേരം 7.30ന് ചില്ലിത്തോട് മോർ ബസേലിയോസ് കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം.
രണ്ടിനു രാവിലെ 8.30ന് യാക്കോബ് മാർ അന്തോണിയോസിന്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, മോർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണവും നേർച്ച സദ്യയും.
കഞ്ഞിക്കുഴി ക്രൈസ്റ്റ് സിഎസ്ഐ പള്ളിയിൽ പ്രതിഷ്ഠാദിന പെരുന്നാൾ
ചെറുതോണി: കഞ്ഞിക്കുഴി ക്രൈസ്റ്റ് സിഎസ്ഐ പള്ളിയിൽ പ്രതിഷ്ഠാദിന പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. പെരുന്നാളിനോടനുബന്ധിച്ച് 75 വയസ് പൂർത്തിയായ മാതാപിതാക്കളെ ആദരിക്കും. ഇടവകാംഗങ്ങളുടെ കലാസന്ധ്യയും നടക്കും.
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി, റവ. ജോസ്ലിൻ പി. ചാക്കോ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ശുശ്രൂഷകളിൽ എ.ജെ.ജോർജ്, കെ.എം.ബാബു. ക്ലിന്റ് ശാമുവേൽ എന്നിവരും പങ്കെടുക്കുമെന്ന് ഇടവക പട്ടക്കാരൻ റവ. ബിജു കെ. തോമസ്, സെക്രട്ടറി ജോൺസൺ സാം എന്നിവർ അറിയിച്ചു.