നാല്പതാം വർഷത്തിലും സതീർഥ്യ സംഗമം
1490682
Sunday, December 29, 2024 4:14 AM IST
രാജാക്കാട്: പ്രീഡിഗ്രി പഠനം പൂർത്തിയാക്കി പിരിഞ്ഞവർ നാൽപ്പതാം വർഷവും സതീർഥ്യ സംഗമം നടത്തി. രാജാക്കാട് യുവഭാവന പാരലൽ കോളജിലെ 1982 - 84 ബാച്ച് പ്രീഡിഗ്രി വിദ്യാർഥികളാണ് അവരുടെ മൂന്നാമത് സതീർഥ സംഗമം കലാലയത്തിൽനിന്നും പടിയിറങ്ങിയതിന്റെ 40-ാം വർഷത്തിൽ നടത്തിയത്.
രാജാക്കാട് എസ്എൻഡിപി ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന കോളജിലെ പ്രീഡിഗ്രി ബാച്ചിൽ തേർഡ്, ഫോർത്ത് ഗ്രൂപ്പുകളിൽ പഠിച്ചിരുന്ന അന്നത്തെ വിദ്യാർഥിനി വിദ്യാർഥികളാണ് 57 വയസിനു ശേഷം മൂന്നാം പ്രാവശ്യവും ഒത്തുചേർന്നത്. വൈദ്യശാസ്ത്ര രംഗത്തും കാർഷിക മേഖലയിലും ക്ഷീരമേഖലയിലും വ്യവസായ മേഖലയിലും കഴിവ് തെളിയിച്ച അമൃത സന്തോഷ്, എം.കെ. അശോകൻ, വിജയകുമാരി, ബേബി കിഴക്കേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സതീർഥ്യ കൂട്ടായ്മ കോ-ഓർഡിനേറ്റർ ഫാ. ജെയിംസ് നിരവത്ത്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി സി.ഡി. സുരേഷ്, ട്രഷറർ കെ.ആർ. വിജയൻ, കമ്മിറ്റിയംഗങ്ങളായ ടൈറ്റസ് ജേക്കബ്, വി.ബി. സന്തോഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.