പൂർവവിദ്യാര്ഥീ സംഗമം
1490681
Sunday, December 29, 2024 4:14 AM IST
നെടുങ്കണ്ടം: സുവര്‍ണജൂബിലി ആഘോഷിക്കുന്ന കമ്പംമെട്ട് മെഡോണ എല്‍പി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. കരുണാപുരം പഞ്ചായത്ത് അംഗം വിന്‍സി വാവച്ചന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് മാത്യു മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രസി ജോസഫ്, ഫാ. ബിജു ആന്‍ഡ്രൂസ്, സുബീഷ് വിജയന്, മധു സ്വാമി, പഞ്ചായത്ത് മെംബര്‍മാരായ ആന്‍സി അരിമറ്റത്തില്‍, ജെയ്മോന് നെടുവേലില്‍, പിടിഎ പ്രസിഡന്റ് റോബിന് നെല്ലിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എഴുകുംവയൽ: വലിയതോവള ക്രിസ്തുരാജാ ഹൈസ്കൂളിലെ 1974 എസ്എസ്എൽസി ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം ഇന്ന് രാവിലെ 10 മുതൽ എഴുകുംവയൽ ഫിഷ് ലാന്‍ഡ് ഓഡിറ്റോറിയത്തിൽ നടത്തും.
അധ്യാപകരായ ഇ.എം. ജോസഫ്, ഇ.ജെ. ദേവസ്യ, എന്നിവർ "ഓർമയിൽ - 50 ’ എന്ന ഒത്തുകൂടൽ പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും.