ഡിഎഫ്സി ഇടുക്കി രൂപത സമിതിക്ക് പുതിയ സാരഥികൾ
1490677
Sunday, December 29, 2024 4:02 AM IST
ചെറുതോണി: ഡിഎഫ്സി ഇടുക്കി രൂപത സമിതിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. രൂപത പ്രസിഡന്റായി വി.ടി. തോമസ് വള്ളിയാംതടത്തിലിനെയും ജനറൽ സെക്രട്ടറിയായി സി.പി. ജോർജ് ചിറകണ്ടത്തിലിനെയും തെരഞ്ഞെടുത്തു.
ഇ.ജെ. മത്തച്ചൻ ഇടയാൽ, ആഗ്നസ് ബേബി പടിഞ്ഞാറേമാതേക്കൽ - വൈസ് പ്രസിഡന്റുമാർ, ജോയി തോമസ് വള്ളിയാംതടത്തിൽ, എ.എൽ. പാപ്പച്ചി അമ്പാട്ട് - ജോയിന്റ് സെക്രട്ടറിമാർ, വക്കച്ചൻ മീമ്പനാൽ- ട്രഷറർ, സജി ജോസഫ് വാണിയേടത്ത് - ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഫൊറോന പ്രസിഡന്റുമാരായി റെജി ജോസഫ് തോട്ടപ്പള്ളിൽ (ഇരട്ടയർ ), തോമസ് മാടവന (അടിമാലി), ബേബി ചേറ്റാനിയിൽ (ചുരുളി ), സജി പൂവത്തിങ്കൽ (രാജാക്കാട് ), ജേക്കബ് കിടങ്ങ്താഴെ (മാങ്കുളം), തോമസ് കൂട്ടുങ്കൽ (പാറത്തോട്), ജോബി ചാക്കോ തോട്ടപള്ളിൽ (വെള്ളയാംകുടി), ജിജി തോമസ് വട്ടമല (കുഞ്ചിത്തണ്ണി),
പി.ജെ. അഗസ്റ്റിൻ പരത്തനാൽ (വാഴത്തോപ്പ്), സണ്ണി ജോർജ് കരിവേലിക്കൽ (മുരിക്കാശേരി), ഒ.എം. മൈക്കിൾ ഓടക്കൽ (തങ്കമണി), ഫ്രാൻസിസ് തച്ചിൽ (കൂമ്പൻപാറ), ജോസഫ് കുര്യൻ കുളത്തിനാൽ (നെടുങ്കണ്ടം) എന്നിവരെയും തെരഞ്ഞെടുത്തു.