സംസ്ഥാന മിനി ത്രോബോൾ ചാമ്പ്യൻഷിപ്പിന് രാജാക്കാട്ട് തുടക്കമായി
1490676
Sunday, December 29, 2024 4:02 AM IST
രാജാക്കാട്: സംസ്ഥാന മിനി ത്രോബോൾ ചാമ്പ്യൻഷിപ്പിന് രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്എംസി ചെയർമാൻ റോയി പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
രാജാക്കാട് പോലീസ് സിഐ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ വി.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ഷിജി ജെയിംസ്, അഡ്വ. എ.എം. നിഷാമോൾ, ത്രോബോൾ എഡ്യുക്കേഷൻ ഓഫ് ഇൻഡ്യ എക്സി. മെംബർ ഷാഹുൽ ഹമീദ്,
കേരള ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ടി.പി. ബഷീർ, ട്രഷറർ പി.ആർ. മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു. കൊല്ലം ജില്ലാ ടീം എത്താതിരുന്നതിനാൽ മറ്റ് 13 ജില്ലകളിലെ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
12 വയസിൽ താഴെയുള്ള കുട്ടികളാണ് മിനിത്രോബോൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്നു നടക്കുന്ന സമാപന സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.