പുൽക്കൂട് തകർത്തത് മതസൗഹാർദം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം: മോൺ. ജോസ് പ്ലാച്ചിക്കൽ
1490675
Sunday, December 29, 2024 4:02 AM IST
ചെറുതോണി: ഇടുക്കി രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് യോഗം രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. ദീപിക കരിമ്പൻ സബ് ഓഫീസിൽ കൂടിയ യോഗത്തിൽ ഡിഎഫ്സി രൂപത പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. ദീപിക ജനറൽ മാനേജർ ( സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റം മുഖ്യപ്രഭാഷണം നടത്തി.
ഡിഎഫ്സി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലകൊമ്പിൽ, സീനിയർ സർക്കുലേഷൻ മാനേജർ ( ദീപിക കോട്ടയം യൂണിറ്റ്) ജോൺസൺ വള്ളോംപുരയിടം, ഏരിയ മാനേജർ (ഇടുക്കി) ഷാജി ചിലമ്പിൽ, ആഗ്നസ് ബേബി പിടിഞ്ഞാറേമാതേക്കൽ എന്നിവർ പ്രസംഗിച്ചു.
പാലക്കാട് പുൽക്കൂട് തകർത്ത സംഭവം അപലപനീയമാണെന്നും നാട്ടിലെ മതസൗഹാർദം തകർക്കാനുള്ള കുത്സിത ശ്രമമായി ഇതിനെ കാണേണ്ടിയിരിക്കുന്നുവെന്നും ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുടർന്ന് ഇടുക്കി രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.